Testimonials

പത്മശ്രീ ഒ.എന്‍.വി കുറുപ്പ്


ജീവിതത്തിലെ നാനാഭാഗങ്ങള്‍ പ്രസക്തമാകുന്ന സിനിമാഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങള്‍ക്കുവേണ്ടി എഴുതുന്നതാണെങ്കിലും അത് ആ സിനിമയേയും അതിജീവിച്ച് ആസ്വാദകരുടെ മനസ്സില്‍ നിലനില്‍ക്കുന്നത് അതിലെ സൌന്ദര്യം കൊണ്ടാണ്. രാജീവ് ആലുങ്കലിന്‍റെ ഗാനങ്ങള്‍ക്ക് ആ സൌന്ദര്യദീപ്തി ഉണ്ട്. കേരളത്തിലെ ഗീതി പാരന്പര്യത്തിന്‍റെ എല്ലാ സംസ്കൃതി മുദ്രകളും രാജീവിന്‍റെ ഗാനങ്ങളില്‍ തെളിഞ്ഞുകാണുന്നു (എന്‍റെ പ്രിയ ഗീതങ്ങളുടെ അവതാരികയില്‍ നിന്നും)

മഹാകവി അക്കിത്തം

കവിതയുടെ കനല്‍ക്കണ്ണ് തുറന്ന് രാജീവ് ആലുങ്കല്‍ എന്ന കവി ഉറങ്ങാതെയിരിക്കണം. അനുഭവ സന്പത്തു നിറഞ്ഞ രചനാപാടവം നിലവിളിത്തെയ്യത്തിലെ ഓരോ കവിതയിലും ഞാന് തിരിച്ചറിഞ്ഞു. കൈരളിയുടെ വാല്‍സല്യമായ രാജീവിനെ ഞാന് എന്‍റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. (നിലവിളിത്തെയ്യം - കവിതാസമാഹാരത്തിന്‍റെ ആമുഖക്കുറിപ്പ്)

ശ്രീകുമാരന് തമ്പി

ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായ രാജീവ് ആലുങ്കല്‍ അനുഗ്രഹീതനായ കവി കൂടെയാണ് എന്നതിന്റെ തെളിവാണ് നിലവിളിത്തെയ്യം എന്ന കവിതാ സമാഹാരം. വിഷയങ്ങളുടെ വൈവിദ്ധ്യവും പുതുമയുള്ള വാക്കുകളുടെ പ്രയോഗങ്ങളും, രാജീവിനെ വ്യത്യസ്തനാക്കുന്നു. അനുഭവ സമ്പന്നനായ ഈ കവിയില്‍ കൈരളി പ്രതീക്ഷ അര്പ്പിക്കുന്നു. (നിലവിളിത്തെയ്യം - കവിതാസമാഹാരത്തിന്‍റെ അവതാരികയില്‍ നിന്ന്)

നെടുമുടി വേണു

ഗാനരചയിതാവ് എന്ന നിലയില്‍് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ രാജീവ് ആലുങ്കല്‍ അനുഗ്രഹീതനായ കവി കൂടിയാണ്. ഏകാകികളുടെ ഗീതം എന്ന ശബ്ദകാവ്യ സമാഹാരം കേട്ട് എന്റെ മിഴി പലവട്ടം നനഞ്ഞു. രാജീവ് ആലുങ്കലിന് എന്റെ എല്ലാ ഭാവുകങ്ങളും. (ഏകാകികളുടെ ഗീതം കവിതാ സിഡിയുടെ ആമുഖം)

ഭരത് ഗോപി

കവിത ഒരു വെളിപാടാണ്. എല്ലാ ഗാനരചയിതാക്കൾക്കും വഴങ്ങാത്ത പ്രതിഭാവിലാസമാണത്. ആ കാവ്യസിദ്ധി രാജീവ് ആലുങ്കലിന് ദൈവം അനുഗ്രഹിച്ച് നൽകിയിരിക്കുന്നു. ബാല്യം എന്ന കവിത കേട്ട് മിഴിനനയാത്തവർ ഓർമ്മകൾ നഷ്ടപ്പെട്ടവരാകാം. അനുഭവങ്ങളുടെ സമാനതകളുള്ളതുകൊണ്ടാകണം രാജീവ് ആലുങ്കല്‍ എന്ന കവിയെ ഞാൻ ഇഷ്ടപ്പെടുന്നത്. (ബാല്യം - കവിതാ സിഡിയുടെ ആമുഖം)


Home | Awards | Filmography | Poems | Gallery | Testimonials | Download | Youtube |About | Contact
Powered by Apple Media support by www.buykerala.net   Free counter and web stats